യുദ്ധഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ

തിരുവമ്പാടി: ലോകസമാധാനത്തിന് ഭീഷണിയായിമാറുന്ന റഷ്യ- യുക്രെയ്ൻ യുദ്ധഭീകരതക്കെതിരെ സമാധാനത്തിന്റെ സന്ദേശമുയർത്തി ലോക് താന്ത്രിക് യുവജനതാദൾ തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കൂടരഞ്ഞിയിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി വിൽ‌സൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു. ജിൽസ് ഇടമനശ്ശേരി അധ്യക്ഷത വഹിച്ചു. യുദ്ധത്തിനെതിരെ പ്രവർത്തകർ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തു. പി.എം. തോമസ്, ജിമ്മി ജോസ് പൈമ്പള്ളി, ഹമീദ് ആറ്റുപുറം, ജോർജ് മംഗരയിൽ, ജോളി പൈക്കാട്ട്, സത്യൻ പനച്ചിക്കൽ, സന്തോഷ്‌ കിഴക്കേക്കര, രാധാകൃഷ്ണൻ, നിസാം, ഫ്രഡി നെച്ചിക്കാട്ടിൽ, ജോയ്‌സ് പെണ്ണാപ്പറമ്പിൽ എന്നിവർ സംസാരിച്ചു. * Thiru 1 LJ: കൂടരഞ്ഞിയിൽ ലോക് താന്ത്രിക് യുവജനതാദൾ സംഘടിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.