കൊടുവള്ളി: ദേശീയപാത വിഭാഗത്തിന്റെ ടൗൺ വികസന പദ്ധതിയുടെ ഭാഗമായി ദേശീയപാത 766 കൊടുവള്ളി ടൗണിൽ നടപ്പാതയുടെ നവീകരണവും ഓവുചാൽ നിർമാണവും ആരംഭിച്ചു. ദേശീയപാത വിഭാഗം 72 ലക്ഷം രൂപ ചെലവിട്ടാണ് പ്രവൃത്തികൾ നടത്തുന്നത്. ബസ് സ്റ്റാൻഡിന് മുൻവശത്തുനിന്ന് ആരംഭിച്ച് കൊടുവള്ളി യതീംഖാന മുൻവശം വരെയുള്ള ഭാഗത്താണ് നവീകരണപ്രവൃത്തി ആരംഭിച്ചത്. ബസ് സ്റ്റാൻഡ് മുൻവശം മുതൽ കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരം വരെ റോഡിന്റെ വശങ്ങളിലെ നടപ്പാതയോട് ചേർത്ത് ടാറിങ് ഇല്ലാത്ത ഭാഗങ്ങളിൽ ടാറിങ് പൂർത്തിയാക്കുകയും ബസ് സ്റ്റാൻഡ് മുതൽ യതീംഖാന വരെയുള്ള ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ മാറ്റി ഓവുചാൽ ക്രമീകരിക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർത്തിയാക്കും. സ്കൂളുകളും ആശുപത്രികളും കോളജുകളും പ്രവർത്തിക്കുന്ന ഈ ഭാഗത്തേക്ക് ദിനംപ്രതി വിദ്യാർഥികളടക്കമുള്ള നിരവധി പേരാണ് നടന്നുപോകുന്നത്. ഈ ഭാഗത്തെ നടപ്പാതയിലെ സ്ലാബുകൾ പലതും പൊട്ടിപ്പൊളിഞ്ഞ് ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നതിനാൽ കാൽനടയാത്രക്കാരുടെ ഇതിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. ഫൂട്പാത്ത് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് 'മാധ്യമം' നേരത്തെ വാർത്ത നൽകിയിരുന്നു. അഡ്വ. പി.ടി.എ. റഹീം കൊടുവള്ളിയിൽ എം.എൽ.എ ആയിരുന്ന സമയത്താണ് ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പുതിയ ഓവുചാൽ നിർമിച്ച് അതിന് മുകളിൽ നടപ്പാത സൗകര്യമൊരുക്കിയത്. ബസ് സ്റ്റാൻഡ് മുതൽ താമരശ്ശേരിയിലേക്ക് പോകുന്ന ഭാഗത്തേക്ക് നവീകരണം നടന്നിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.