കൂളിമാട്: ഏരിമല ഗവ. എൽ.പി സ്കൂളിൽ ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ഫ്യൂച്ചർ സയൻറിസ്റ്റ് പ്രോഗ്രാം എ.ഇ.ഒ കെ.ജെ. പോൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുതിയേരി മനോജ് അധ്യക്ഷത വഹിച്ചു. പി.എസ്. മനോമോഹനന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് 28 പരീക്ഷണങ്ങൾ നിരീക്ഷിക്കാനും അവസരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുഷമ, വാർഡ് മെംബർ പ്രസീന പറക്കാപൊയിൽ, എം.പി.ടി.എ പ്രസിഡന്റ് പി. ഹിസാനത്ത് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ. ഭരദ്വാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.