പന്തീരാങ്കാവ്: സംസ്ഥാനത്തെ മികച്ച ആർ.ഡി.ഒക്കുള്ള പുരസ്‌കാരം നേടിയ വടകര ആർ.ഡി.ഒ സി.ബിജുവിനെ ആദരിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിന്റെ വികസനത്തിനായി രൂപവത്കരിച്ച 'കരുതലിട'ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി പറശ്ശേരി . ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അധ്യക്ഷതവഹിച്ചു. കെ.പി.എം. കുട്ടി, എം.എം. വിനോദ്, പി. രജിത്കുമാർ, ഹനീഫ, നൗഷീർ, ഷിൽഷാദ് എന്നിവർ സംസാരിച്ചു. കരുതലിടം പദ്ധതിയുടെ ഭാഗമായി പ്രദേശവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നടത്തി. പാലാഴി ഇഖ്റ കമ്യൂണിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.