വിദ്യാർഥികളെ ഉടൻ നാട്ടിലെത്തിക്കണം -യു.ഡി.എഫ്​

കോഴിക്കോട്: യുക്രെയ്നിലുള്ള ഇന്ത്യന്‍ വിദ്യാർഥികളെയും ജീവനക്കാരെയും ഉടൻ നാട്ടിലെത്തിക്കണമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച്​ നാലിന്​ കലക്ടറേറ്റ്​ ധർണ നടത്തും. സമരം മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് അഞ്ചു മുതല്‍ ഏപ്രില്‍ 10വരെ വടകര, കൊയിലാണ്ടി, കോഴിക്കോട് സിറ്റി, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ റെയില്‍ ജനസദസ്സ് സംഘടിപ്പിക്കും. ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, പി. കുഞ്ഞിമൊയ്തീന്‍, റസാഖ്, പുന്നയ്ക്കല്‍ അഹമ്മദ്, നാണു, മനോളി ഹാഷിം, പി.എം. ജോര്‍ജ്, പി. മജീദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.