ബാലുശ്ശേരി -കാരപ്പറമ്പ് റോഡിലെ മരങ്ങൾ മുറിക്കണം -മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: ബാലുശ്ശേരി മുതൽ കാരപ്പറമ്പ് വരെയുള്ള റോഡിനിരുവശത്തും ഏതു സമയത്തും വീഴാറായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവ് നടപ്പാക്കിയ ശേഷം എട്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മരങ്ങൾ മുറിച്ചു മാറ്റാൻ വനം വകുപ്പുദ്യോഗസ്ഥനുമായി സംയുക്ത പരിശോധന നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മരങ്ങൾ മുറിക്കാൻ വനം വകുപ്പിന്‍റെ അനുവാദത്തിനായി കത്ത് നൽകിയിട്ടുണ്ടെന്നും മറുപടി കിട്ടിയാലുടൻ മരങ്ങൾ മുറിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രൻ ഇയ്യാട് സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.