കക്കോടി: താലപ്പൊലിയുടെയും കലശംകെട്ടിന്‍റെയും അകമ്പടിയിൽ നിരവധി ഭക്തർ അണിചേർന്ന പൂവത്തൂർ തിറ മഹോത്സവത്തിന് തുടക്കമായി. ഞായറാഴ്ച പുലർച്ച നടന്ന ഗണപതി ഹോമത്തോടെയാണ് തിറ മഹോത്സവം ആരംഭിച്ചത്. വിവിധ ജില്ലകളിൽനിന്നുൾപ്പെടെ നിരവധി ഭക്തരാണ് പ്രശസ്ത തിറയാഘോഷങ്ങൾക്ക് എത്തിയത്. കലവറ നിറക്കൽ, ഇരുന്ന് പുറപ്പെട്ട് വരവ്, കാവുണർത്തൽ, ഗജവീരന്റെ അകമ്പടിയോടെ മാമുണ്ട കരുവാര ക്ഷേത്രത്തിലേക്ക് കലശത്തിന് പുറപ്പെടൽ, ക്ഷേത്രത്തിലേക്ക് കാഴ്ചവരവ്, കരുമകൻ വെള്ളാട്ട്, കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ ചെണ്ടമേളം, ശിങ്കാരിമേളം, അന്നദാനം എന്നീ ചടങ്ങുകളും ഉത്സവത്തോടനുബന്ധിച്ച് നടന്നു. തിങ്കളാഴ്ച രാവിലെ പൊട്ടൻ തിറയോടുകൂടി ഉത്സവം സമാപിക്കും. f/sun/cltpho/poovathoor പൂവത്തൂർ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന തിറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.