ചേമഞ്ചേരി: യുക്രെയ്നിൽ ഖർകീവിൽ മെഡിസിനു പഠിക്കുന്ന ആഷിർ നബീലിന്റെ തിരിച്ചു വരവും കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. യുദ്ധത്തിന്റെ തീവ്രത വർധിക്കുന്നതനുസരിച്ച് ഇവിടെ നെഞ്ചിടിപ്പ് കൂടുകയാണ്. ഇടക്ക് വീട്ടിലേക്കു ആഷിർ നബീലിന്റെ വിളി വരുന്നതാണ് ഏക ആശ്വാസം .തുരങ്കത്തിൽ ഉള്ളതായാണു വിവരം. അതിനിടെ വെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം അനുഭവപ്പെടുന്നതായി ആഷിർ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു. രണ്ടാം വർഷ വിദ്യാർഥിയായ ആഷിർ നബീൽ നാട്ടിൽ വന്നു പോയിട്ട് ആറുമാസമാകുന്നു. കാട്ടിലപീടിക കണ്ണങ്കടവ് ഒവൈറിൽ മുഹമ്മദ് കോയയുടെയും സുൽഫിയയുടെയും മകനാണ്. മുഹമ്മദ് കോയ സൗദിയിലാണ്. പ്രയാസങ്ങളൊന്നുമില്ലാതെ നാട്ടിൽ തിരിച്ചെത്തുന്നതും കാത്തിരിക്കയാണ് എല്ലാവരും. 1, 200 കിലോമീറ്റർ സഞ്ചരിച്ച് പോളണ്ടിലെത്തിയ ശേഷമെ നാട്ടിലേക്ക് പുറപ്പെടാൻ കഴിയുകയുള്ളൂ. ഇന്ത്യൻ എംബസിയും മറ്റും ഉടൻ ഇടപെടണമെന്നാണ് ആവശ്യം. പടം Koy 9 ആഷിർ നബീൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.