പെൻഷൻ പ്രായം കൂട്ടണം -ഡോ. ഖാദർ മാങ്ങാട്

കാഞ്ഞങ്ങാട്: അധ്യാപകരുടെ അനുഭവസമ്പത്ത് വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്താൻ പെൻഷൻ പ്രായം വർധിപ്പിക്കണമെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ജോഷി ആന്റണി അധ്യക്ഷത വഹിച്ചു. കെ.കെ. ശ്രീജേഷ് കുമാർ, കെ.സി. ഫസലുൽ ഹഖ്, ജോൺസൺ ചെറുവള്ളി, ഡോ. ആബിദ പുതുശേരി, ജോർജ് ടി. അബ്രഹാം, ബാബുരാജൻ മാണിയൂർ, ഇ.പി. ജോസുകുട്ടി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര സർവകലാശാല പരീക്ഷ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വർക്കിങ്​ പ്രസിഡന്‍റ്​ കെ. സിജു അധ്യക്ഷത വഹിച്ചു. എസ്. അജിത് കുമാർ, പി. അഖിലേഷ്, വി.ജെ. ഷാജി മോൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ജോഷി ആന്റണി (പ്രസി.), കെ. സിജു (വർക്കിങ്​ പ്രസി.), കെ.സി. ഫസലുൽ ഹഖ് (സീനിയർ വൈസ് പ്രസി.), ജോൺസൺ ചെറുവള്ളി, എൻ.പി. ജാക്സൻ, ഡോ. ജോർജ്. ടി. അബ്രഹാം, എസ്. അജിത് കുമാർ, പി. അഖിലേഷ്, പി. ടോമി ജോർജ് (വൈസ് പ്രസി.), കെ.കെ. ശ്രീജേഷ് കുമാർ (ജന. സെക്ര.) പി. ശേഷായൻ (ട്രഷ.), വി.ജെ. ഷാജി മോൻ, വി.എസ്​. സുനിൽ, സ്മിജു ജേക്കബ്, പി. വിൻസെന്റ് (ഓർഗ. സെക്ര.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.