പയ്യോളി: അതിപിന്നാക്ക സമുദായങ്ങളുടെ സംവരണ ശതമാനം ജനസംഖ്യാനുപാതികമായി ഉയർത്തണമെന്ന് കേരള മൺപാത്ര നിർമാണ സമുദായസഭ (കെ.എം.എസ്.എസ്) ജില്ല പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. മൂന്നുശതമാനം മാത്രം സംവരണമുള്ള പ്രത്യേക സംവരണമില്ലാത്ത എൺപതോളം വിഭാഗങ്ങൾ നിലവിലുണ്ടെന്നും, പരിവർത്തിത ശിപാർശിത വിഭാഗ വികസന കോർപറേഷൻ നൽകുന്ന ഉന്നത വിജയികൾക്കുള്ള കഴിഞ്ഞ വർഷത്തെ പ്രോത്സാഹന ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഇ. ദിവാകരൻ അധ്യക്ഷത വഹിച്ചു. വി.വി പ്രഭാകരൻ, ആർ. നാരായണൻ, ലതിക രവീന്ദ്രൻ, എം. പ്രകാശൻ, എ.വി. ഗണേശൻ, ശിവദാസൻ മാടായി, രാമചന്ദ്രൻ കെ.പി. ഗോപാലൻ, എം.ആർ. ബാലൻ, അപ്പുക്കുട്ടി ഒറവിൽ എന്നിവർ സംസാരിച്ചു. എം.ബി.ബി.എസ്. പ്രവേശനം നേടിയ ശാഖിൽ. ടി സത്യൻ, ആനന്ദ് ഉണ്ണികൃഷ്ണൻ, നന്ദനസൂരജ്, ഗായകൻ സജിത്ത് മുചുകുന്ന് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു. ഭാരവാഹികളായി ഇ. ദിവാകരൻ മാസ്റ്റർ (പ്രസി) ശിവദാസൻ മാടായി, സുനിൽ ഒഞ്ചിയം(വൈ: പ്രസി.), എ.വി. ഗണേശൻ (ജന. സെക്ര), ജയകൃഷ്ണൻ പറമ്പത്ത്, ഗിരീഷ് ഒഞ്ചിയം (സെക്ര.), കെ.പി. ഗോപാലൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.