കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം

കുന്ദമംഗലം: കുടുംബാരോഗ്യകേന്ദ്രത്തിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഒ.പി കെട്ടിടം, എക്സ്റേ റൂം, രോഗികളുടെ വിശ്രമകേന്ദ്രം, രജിസ്ട്രേഷന്‍ റൂം, ഫീഡിങ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, ശുചിമുറികള്‍ എന്നിവയാണുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, വി. ഉമ്മർ ഫാറൂഖ്, ജില്ല പഞ്ചായത്ത് അംഗം എം. ധനീഷ് ലാൽ, ചന്ദ്രൻ തിരുവലത്ത്, യു.സി. പ്രീതി, ശബ്ന റഷീദ്, അരിയിൽ അലവി, കെ.കെ.സി. നൗഷാദ്, പി. ഷൈപു, ജനാർദനൻ കളരിക്കണ്ടി, സി.വി. സംജിത്ത്, ഖാലിദ് കിളിമുണ്ട, എ.പി. ഭക്തോത്തമൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, കെ.കെ. ജൗഹർ, ഒ. വേലായുധൻ, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ സ്വാഗതവും ഡോ. ഹസീന കരീം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.