വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി

മുക്കം: 'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട. ലോകത്ത് സമാധാനം പുലരട്ടെ' ... എന്ന സന്ദേശവുമായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി. റാലി മുക്കം നഗരസഭ കൗൺസിലർ ഗഫൂർ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. കെ.സി. അൻവർ, എൻ.കെ. സലീം, അസീൽ മുഹമ്മദ്, ഹനാൻ ഗഫൂർ, നദ സാലിം, അമാന, ആതിര, അഹമ്മദ് യാസീൻ, ഹന അമാനുള്ള, നവ പർവിൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.