മുക്കം: നഗരസഭയിൽ കാഞ്ഞിരമൂഴി മൈക്രോ ഇറിഗേഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കാഞ്ഞിരമൂഴി ഭാഗത്തെ നാനൂറോളം കർഷക കുടുംബങ്ങളുടെ 103 ഹെക്ടർ കൃഷിഭൂമിയിൽ മൈക്രോ ഇറിഗേഷൻ വഴി ജലസേചനം നടത്താനും അതിലൂടെ കർഷകരുടെ ആദായം വർധിപ്പിക്കുന്നതും ലക്ഷ്യമാക്കി വിഭാവനംചെയ്ത പദ്ധതിയാണിത്. രണ്ട് ഘട്ടങ്ങളായി പദ്ധതി പൂർത്തീകരിക്കും. ആദ്യ ഘട്ടത്തിന് ഭരണാനുമതി ലഭിച്ചു. പമ്പ് ഹൗസ് നിർമാണം, മോട്ടോറുകൾ സ്ഥാപിക്കൽ, ഫെർട്ടിഗേഷൻ റൂം നിർമാണം തുടങ്ങിയവ ഉൾപ്പെട്ട പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സി. അജയൻ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ. കെ.പി. ചാന്ദിനി, വി. കുഞ്ഞൻ മാസ്റ്റർ, അനിത, എ. കല്യാണിക്കുട്ടി, വേണു, വളപ്പിൽ ശിവൻ, കെ.കെ. സത്യൻ, പി. രസ്ന തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.