ബി.പി. മൊയ്തീൻ ലൈബ്രറി പുസ്തകചർച്ച

മുക്കം: ഇന്ന് യുദ്ധമെന്നപോലെ ഭാവിയിൽ ആഗോളതാപനം അഭിയാർഥികളെ സൃഷ്ടിച്ചേക്കുമെന്ന് പ്രഫ. ഹമീദ് ചേന്ദമംഗലൂർ. എം.പി. വീരേന്ദ്രകുമാറിന്റെ തന്റെ ഹൈമവതഭൂവിൽ എന്ന പുസ്തകത്തെപ്പറ്റി നടത്തിയ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.പി. മൊയ്തീൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. എ. മനോജ്, എ.വി. സുധാകരൻ, എൻ.കെ. അബ്ദുറഹിമാൻ, കാഞ്ചന കൊറ്റങ്ങൽ, ഡോ. നാണു നെല്ലിയോറ, എ.പി. മുരളീധരൻ, ഡോ. വി.പി. ഗീത, ബി. ആലിഹസ്സൻ, മുക്കം വിജയൻ, സിദ്ദീഖ് എന്നിവർ സംസാരിച്ചു. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനായി നിയമിതനായ വി. കുഞ്ഞാലിയെ ഹമീദ് ചേന്ദമംഗലൂർ പൊന്നാടയണിയിച്ച് ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.