പ്രാർഥന സഫലമായില്ല; നഫീസ നഷ്‌വ ഓർമയായി

മാഹി: രക്താർബുദം ബാധിച്ച് രണ്ടു വർഷത്തിലധികമായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഈസ്റ്റ്‌ പള്ളൂരിലെ നഫീസ നഷ്‌വ (14) നിര്യാതയായി. മാഹി റെയിൽവേ സ്റ്റേഷന്‌ സമീപമുള്ള അംബിടാട്ടിൽ നവാസിന്റെയും ഈസ്റ്റ് പള്ളൂർ അവറോത്ത് സ്കൂളിന്​ സമീപം ഹംറാസിൽ ചൊക്ലി തായിപ്രത്ത്‌ റസ്മിനയുടേയും മകളാണ്‌. സഹോദരങ്ങൾ: താഹ നദ്‌വിൻ, ഫാത്തിമ ഹെന്ന. വെല്ലൂരിലെ ചികിത്സകളിൽ പ്രതീക്ഷിച്ചിരുന്ന ഫലം ലഭിക്കാതിരുന്നതിനെ തുടർന്ന് അവിടെയുള്ള സീനിയർ ഡോക്ടർമാരുടെ നിർദേശപ്രകാരം പുണെയിലെ ദീനാനാഥ് മങ്കേഷ്കർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലേക്ക് ചികിത്സകൾ മാറ്റിയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.‌ അർബുദ ബാധിതയായ നഫീസ നഷ്‌വയുടെ ആരോഗ്യം വീണ്ടെടുക്കാൻ നടത്തിയ ശ്രമവും പ്രാർഥനയും വിഫലമായതിന്‍റെ ദുഃഖം പങ്കുവെക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്കുശേഷം ഗ്രാമത്തി ജുമാ മസ്ജിദ്​ ഖബർസ്ഥാനിൽ. Nafisa Nashwa (14)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.