നടുവണ്ണൂർ: കോഴിക്കോട് ജില്ല ഗ്രാമീണ സബ് ജൂനിയർ വോളിയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ എൻ.ആർ.സി നടുവണ്ണൂർ വിജയികളായി. ജിജോ കോട്ടൂർ ആൺകുട്ടികളുടെ വിഭാഗത്തിലും എൻ.എച്ച്.എസ് വാകയാട് പെൺകുട്ടികളുടെ വിഭാഗത്തിലും റണ്ണർ അപ് കരസ്ഥമാക്കി. എൻ.ആർ.സി നടുവണ്ണൂരാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോളിമേള സംഘടിപ്പിച്ചത്. രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡലിന് അർഹനായ ടി.കെ. ശ്രീഷിനെ ദേശീയ അധ്യാപക അവാർഡ് ജേതാവ് അച്ചു മാഷ് നടുവണ്ണൂർ ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. പി.കെ. നസീമ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, ബ്ലോക്ക് മെംബർ എം.കെ. ജലീൽ, വാർഡ് മെംബർ മക്കാട്ട് സജീവൻ, പി.ടി.എ പ്രസിഡന്റ് അക്ബർ അലി, എസ്.എം.സി ചെയർമാൻ അഷ്റഫ് പുതിയപ്പുറം, എം.കെ. പരീദ്, കോച്ച് ശ്രീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഗാന്ധി ജോൺസൻ സ്വാഗതവും സെക്രട്ടറി ഷറീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.