ബാവലി: കർണാടക ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന 15 ഗ്രാം എം.ഡി.എ.എയും 15 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. താമരശ്ശേരി കിഴക്കോത്ത് എളേറ്റില്‍ തടെങ്ങല്‍ ഷിഹാബാണ് (30) പിടിയിലായത്. ബാവലി ചെക്പോസ്റ്റില്‍ ബാവലി എക്‌സൈസ് ചെക്പോസ്റ്റ് പാര്‍ട്ടിയും മാനന്തവാടി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. ബാവലി ചെക്പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, മാനന്തവാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി.ജി. രാധാകൃഷ്ണന്‍, മാനന്തവാടി റേഞ്ചിലെ പ്രിവന്റിവ് ഓഫിസര്‍മാരായ സജീവന്‍ തരിപ്പ, ഷാജി, ബാവലി എക്‌സൈസ് ചെക്പോസ്റ്റിലെ സി.ഇ.ഒ വിപിന്‍, മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫിസിലെ സി.ഇ.ഒമാരായ മഹേഷ്, രാജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. SUNWDG1 Shihab അറസ്റ്റിലായ ഷിഹാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.