നടുവണ്ണൂർ: മീഡിയവൺ നിരോധനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ചാനൽ നിരോധനത്തിനെതിരെ നടുവണ്ണൂരിൽ നടന്ന ഐക്യദാർഢ്യ സദസ്സ് അഭിപ്രായപ്പെട്ടു. ഐ.ആർ.എം.യു സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഉസ്മാൻ അഞ്ചുകുന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കുഞ്ഞബ്ദുല്ല വാളൂർ അധ്യക്ഷത വഹിച്ചു. മീഡിയവണിന് ഐക്യദാർഢ്യ ഒപ്പുചാർത്തൽ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ നിർവഹിച്ചു. ജില്ല സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ, ട്രഷറർ കെ.ടി.കെ. റഷീദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ. ആലി, എ.പി. ഷാജി, അഷ്‌റഫ് പുതിയപ്പുറം, കെ.കെ. മാധവൻ, ഇല്ലത്ത് അഹമ്മദ് മാസ്റ്റർ, സഈദ് എലങ്കമൽ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എലങ്കമൽ, ബാലകൃഷ്ണൻ വിഷ്ണോത്, സാലിം നടുവണ്ണൂർ, എൻ.കെ. സലീം, സജീർ വാളൂർ, രഘുനാഥ് പുറ്റാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.