അന്തർസംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്നു

വടകര: അന്തർസംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കാൻ ബൃഹദ്പദ്ധതിയുമായി വടകര നഗരസഭ. നഗരസഭക്ക് കീഴിലെ 47 വാർഡുകളിലെ താമസക്കാരെ മലയാളഭാഷ പറയാനും എഴുതാനും വായിക്കാനും പര്യാപ്തമാക്കാനാണ് സാക്ഷരത മിഷന്റ നേതൃത്വത്തിൽ പദ്ധതി തയാറാക്കി പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. ചങ്ങാതി എന്ന പേരിലുള്ള പദ്ധതി നടപ്പിലാക്കുന്നതിന്റ ഭാഗമായി നഗരസഭയിൽ താമസമാക്കിയ തൊഴിലാളികളുടെ എണ്ണം ലഭിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് പഠനത്തിന് പ്രത്യേക സൗകര്യം നൽകിയാണ് പഠനപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുക. മാർച്ച് 20നകം ഇതരസംസ്ഥാനക്കാരുടെ സർവേ പൂർത്തീകരിച്ച് പഠനം തുടങ്ങാനാണ് ലക്ഷ്യം. പദ്ധതിയുടെ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.പി. ബിന്ദു നഗരസഭ ചെയർപേഴ്സൻ Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.