യൂത്ത് ലീഗ് യുദ്ധവിരുദ്ധ സംഗമം

നാദാപുരം: യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാദാപുരം നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം ടൗണിൽ യുദ്ധവിരുദ്ധ സംഗമം നടത്തി. ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ. ഹാരിസ് സ്വാഗതം പറഞ്ഞു. ഹാരിസ് കൊത്തിക്കുടി, എ.എഫ്. റിയാസ്, ഒ. മുനീർ, മുഹമ്മദ് പേരോട്, ത്വയ്യിബ് കുമ്മങ്കോട്, അൻസാർ ഓറിയോൺ, റഫീഖ് കക്കംവെള്ളി, വി.പി. ഫൈസൽ, സി. ഫാസിൽ, കെ.പി. സുനീർ, നംഷിദ് കുനിയിൽ, ഇ.വി. അറഫാത്ത്, എം.കെ. നൗഷാദ്, നിസാം തങ്ങൾ എന്നിവർ സംസാരിച്ചു. പടം, CL Kz ndm5: നാദാപുരം മണ്ഡലം യൂത്ത് ലീഗ് നടത്തിയ യുദ്ധവിരുദ്ധ സംഗമം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.