നിർധനരോഗികൾക്ക് കൈത്താങ്ങുമായി കുടുംബസംഗമം

ആയഞ്ചേരി: പ്രദേശത്തെ നിർധന രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെ ശേഖരണമൊരുക്കി ആയഞ്ചേരി പുറക്കോട്ട്പൊയിൽ വനിത കുടുംബസംഗമം. കുടുംബത്തിലെ വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ഉപകരണങ്ങൾ കുടുംബകാരണവർ പി.പി. കുഞ്ഞബ്ദുല്ലക്ക് കൈമാറി. വി.കെ. സാജിത ടീച്ചർ അധ്യക്ഷത വഹിച്ചു. കുടുംബാംഗവും ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ സി.എച്ച്. മൊയ്‌ദുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജവഹർ മുഖ്യപ്രഭാഷണം നടത്തി. കെ.എം. ഇസ്മായിൽ മാസ്റ്റർ, അബ്ദുൽ അസീസ്, കെ.വി. റസിയ, റംല, റീമ അസ്മർ, വി.കെ. പാത്തു, പി.പി. സുലൈഖ എന്നിവർ സംബന്ധിച്ചു. പടം... പുറക്കോട്ട് പൊയിൽ വനിത കുടുംബം സമാഹരിച്ച മെഡിക്കൽ ഉപകരണം പി.പി. കുഞ്ഞബ്ദുല്ലയെ ഏൽപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.