കക്കട്ടിൽ: വട്ടോളി മൃഗാശുപത്രി പോളിക്ലിനിക്കായി ഉയർത്തണമെന്ന ആവശ്യം ശക്തമാവുന്നു. കിഴക്കൻ മലയോരമേഖലയിലെ ജനങ്ങൾ വളർത്തുമൃഗങ്ങളുടെ ചിത്സയ്ക്കായി ആശ്രയിക്കുന്നത് വട്ടോളി ആശുപത്രിയെയാണ്. പോളി ക്ലിനിക്കായി ഉയർത്തിയാൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാസൗകര്യം ഏർപ്പെടുത്താൻ കഴിയും. നിലവിൽ ഇത്തരം ചിത്സക്ക് കോഴിക്കോട് മൃഗാശുപത്രിയെയാണ് ആശയിക്കുന്നത്. മേഖലയിലെ ജനങ്ങളുടെ ഏറക്കാലത്തെ ആവശ്യമാണ് പോളി ക്ലിനിക്ക്. നിലവിൽ കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാണ്. പോളി ക്ലിനിക്കായി ഉയർത്തണമെന്ന് സി.പി.ഐ കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ. അജിത അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സി. നാരായണൻ പതാക ഉയർത്തി. എം.പി. കുഞ്ഞിരാമൻ, റീന സുരേഷ്, ടി. സുരേന്ദ്രൻ, വി.വി. പ്രഭാകരൻ, വി.പി. നാണു, എ. സന്തോഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി വി.പി. നാണുവിനെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.