മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കൽ; സംയുക്ത പരിശോധന നടത്തി (ഇംപാക്ട്)

വടകര: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിന് സംയുക്ത പരിശോധന നടത്തി. സിവിൽ സപ്ലൈസ്, ഫിഷറീസ്, മത്സ്യഫെഡ് വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പെർമിറ്റ് പ്രകാരമുള്ള രേഖകളും എൻജിന്റെ പ്രവർത്തനക്ഷമത, യാനം എന്നിവയാണ് പരിശോധനക്ക് വിധേയമാക്കിയത്. താലൂക്കിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ചോമ്പാൽ, വടകര അഴിത്തലയിലുമാണ് പരിശോധന നടത്തിയത്. ചോമ്പാൽ ഹാർബറിൽ എട്ടും അഴിത്തലയിൽ മൂന്ന് കേന്ദ്രങ്ങളും പെർമിറ്റിനായി സജ്ജമാക്കി. മത്സ്യബന്ധന എൻജിനുകൾക്ക് പെർമിറ്റ് നൽകുന്നത് നീളുന്നതിൽ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ അമർഷത്തിനിടയാക്കുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു. പെര്‍മിറ്റ് പുതുക്കാത്തതിനാല്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍നിന്ന് വാങ്ങി ഉപയോഗിക്കുന്നത് മത്സ്യത്തൊഴിലാളികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരുന്നത്. എട്ടു വര്‍ഷമായി പെര്‍മിറ്റ് പരിശോധന നടത്താത്തതിനാല്‍ പുതിയ എന്‍ജിനുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കപ്പെടുന്ന അവസ്ഥയുമുണ്ടായി. താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ വി.വി. സുനീർ, ഫിഷറീസ് കോഓപറേറ്റിവ് ഇൻസ്പെക്ടർ കെ. വിദ്യാധരൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ചിത്രം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പെർമിറ്റ് പുതുക്കിനൽകാൻ യാനങ്ങൾ പരിശോധിക്കുന്നു Saji 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.