ഉച്ചഭക്ഷണ ചുമതല സമൂഹ അടുക്കളക്ക് നൽകണം

പെരുമണ്ണ: സ്കൂൾ ഉച്ച ഭക്ഷണത്തിന്റെ ചുമതല പ്രധാനാധ്യാപകരിൽനിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനത്തിലേക്ക് മാറ്റണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ റൂറൽ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. പെരുമണ്ണ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടി കെ.പി.പി.എച്ച്.എ ജില്ല ട്രഷറർ എൻ.സി. അബ്ദുല്ല കുട്ടി ഉദ്ഘാടനം ചെയ്തു. പി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന സി.കെ. പ്രേമ, വി.ഐ. ശ്രീദേവി, കെ.വി. ജയശ്രീ ,ഗിരിജ നാരാട്ട് എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. അബ്ദുൽ റഷീദ് പാവണ്ടൂർ , കെ.എം ശങ്കര ശർമ, പി. സുഗന്ധി, പി.ജെ. ലിസിഎന്നിവർ സംസാരിച്ചു. പി.പി ഷീജ സ്വാഗതവും എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികൾ :എം. രഞ്ജിത്ത് (പ്രസി), പി.പി ഷീജ (സെക്ര.), പി. അബ്ദുറഹിമാൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.