പ്രതിഷേധ സംഗമം

കോഴിക്കോട്​: കർണാടകയിലെ ഹിജാബ് നിരോധനമുൾപ്പെടെയുള്ള മുസ്‌ലിം വിരുദ്ധ വംശീയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച്​ എസ്.ഐ.ഒ ജില്ല കമ്മിറ്റി 'റെസിസ്റ്റ്​ ഇസ്​ലാമോഫോബിയ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിയിൽ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അൻവർ കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ശൂറാ അംഗം സൽമാനുൽ ഫാരിസ്, നവാഫ് പാറക്കടവ്, കാമ്പസ് ഫ്രണ്ട് ജില്ല കൗൺസിൽ അംഗം നേഹ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് മുനീബ് എലങ്കമൽ, ഷമീമ സക്കീർ, ഉമർ മുക്താർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.