പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ തിരുവോത്തുതാഴെ, കല്ലുംപുറത്ത് ഭാഗങ്ങളിൽ നെൽവയൽ മണ്ണിട്ടുനികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. സംസ്ഥാന ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് വയൽ നികത്തുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവിടെ വയൽ നികത്തിയാൽ കുടിവെള്ളം മുട്ടുകയും മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്യും. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വയൽ നികത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു. അധികാരവും പണവും ഉപയോഗിച്ച് നിയമങ്ങള്‍ അട്ടിമറിച്ച് സംരംഭകൻ എന്ന പേരിൽ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് കല്ലുംപുറത്ത് സ്വകാര്യ വ്യക്തി വയൽ നികത്തിയത്. സമരപ്രഖ്യാപന കൺവെൻഷൻ തിരുവോത്തുതാഴെ മുൻ നൊച്ചാട് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. സുമേഷ് തിരുവോത്ത് അധ്യക്ഷത വഹിച്ചു. കെ.ടി. ബാലകൃഷ്ണൻ മാസ്റ്റർ, വി.വി. ദിനേശൻ, വി.പി. അബ്ദുൽ സലാം മാസ്റ്റർ, നിഖിൽ മാസ്റ്റർ, വത്സൻ എടക്കോടൻ, ഇ.ടി. സോമൻ, പി.കെ. അജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രജിത്ത് തുമ്പക്കണ്ടി (ചെയർ), എൻ.കെ. അഷറഫ് (വർക്കിങ് ചെയർ), ടി. സുധീഷ് (കൺ), ബാബു പിലാവുള്ളതിൽ (ട്രഷ). Photo: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതി അഡ്വ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.