മുക്കം: മാമ്പറ്റയിൽ നടന്ന മുക്കം ബ്ലൂ സ്റ്റാർ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ സ്പാർട്ടൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഹീറോസ് പിങ്ക് പാന്തേഴ്സിനെയാണ് ആറ് റൺസിന് പരാജയപ്പെടുത്തിയത്. പ്ലയർ ഓഫ് ദ ടൂർണമൻെറ്, മികച്ച ബാറ്റർ ട്രോഫികൾ പിങ്ക് പാന്തേഴ്സിന്റെ അജ്മൽ കരസ്ഥമാക്കി. മികച്ച ബൗളറായി ഇർഷാദും മികച്ച വിക്കറ്റ് കീപ്പറായി നിഖിൽ റസലും തിരഞ്ഞെടുക്കപ്പെട്ടു. ഹരി എമർജിങ് പ്ലെയറും ദീപക് മികച്ച ഫീൽഡറുമായി. വിജയികൾക്ക് കാരശ്ശേരി മേഖല വനിത സഹകരണ സംഘം പ്രസിഡൻറ് റീന പ്രകാശ്, സെക്രട്ടറി ഷിനോദ് ഉദ്യാനം, ന്യൂ മുക്കം ട്രേഡേഴ്സ് പ്രതിനിധി മനാഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രിക്കറ്റിനെ സ്നേഹിക്കുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന പ്രദേശത്തെ കളിയാസ്വാദകരെ ആദരിച്ചു. ഭരതൻ പരതയിൽ, മുസ്തഫ, അനൂപ് അഗസ്ത്യൻമുഴി, അമൃതേഷ്, മനു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.