ഹെഡ് ഓഫിസ്, ഷോപ്പിങ് മാൾ ശിലാസ്ഥാപനം

പുതുപ്പാടി: സർവിസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫിസും ഷോപ്പിങ് മാളും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി.എൻ. വാസവൻ ഓൺലൈനായി നിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു ശിലാഫലകം അനാച്ഛാദനം ചെയ്തു. വജ്രജൂബിലി സ്മാരക മന്ദിരം തറക്കല്ലിടലും നടന്നു. വിരമിക്കുന്ന സെക്രട്ടറി എ.വി. മാത്യുവിനെ പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് ആയിഷ കുട്ടി സുൽത്താൻ ആദരിച്ചു. സഹകരണ സംഘം കോഴിക്കോട് ജോയൻറ് രജിസ്ട്രാർ ടി. ജയരാജ്, ജില്ല പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, കെ.പി. സുനീർ, കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ഗിരീഷ് ജോൺ, അസിസ്റ്റന്റ് രജിസ്ട്രാർ സി.പി. റസിയ, കേരള ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ആർ. ബിജി, അസിസ്, സെക്രട്ടറി എ.വി. മാത്യു, അമൽ രാജ്, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻറ് കെ.സി. വേലായുധൻ സ്വാഗതവും കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.