കുന്ദമംഗലം: സെവൻ സ്പോർട്സ് എഫ്.സി കുന്ദമംഗലം സംഘടിപ്പിച്ച അഖില കേരള അക്കാദമി ജൂനിയർ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനലിൽ ജിഗ്ര വാഴക്കാടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സെവൻ സ്പോർട്സ് എഫ്.സി ചാമ്പ്യന്മാരായി. ലൂസേഴ്സ് ഫൈനലിൽ മൗലാന എഫ്.സി തിരൂർ ടോസിലൂടെ പി.എഫ്.ടി.സി പന്തീരാങ്കാവിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനത്തിന് അർഹരായി. പി.ടി.എ. റഹീം എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. മൂസക്കോയ സ്വാഗതം പറഞ്ഞു. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അക്കാദമി ടെക്നിക്കൽ ഡയറക്ടർ നിയാസ് റഹ്മാൻ, റനീഷ് പയമ്പ്ര, അത്‌ലറ്റിക് കോച്ച് ഹസ്സൻ, ഹാഷിം, നവാസ് റഹ്മാൻ എന്നിവർ സംസാരിച്ചു. നന്ദകുമാർ നന്ദി പറഞ്ഞു. ടൂർണമൻെറിൽ 12 ടീമുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.