ജവഹർ സെവൻസ് ഫുട്ബാളിന് ഇന്നു തുടക്കം

മാവൂർ: നാലു വർഷത്തെ ഇടവേളക്കു ശേഷം മാവൂർ വീണ്ടും ഫ്ലഡ് ലിറ്റ് ഫുട്ബാൾ ടൂർണമെന്‍റിന് വേദിയാകുന്നു. ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കുംവേണ്ടിയുള്ള അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമൻെറ് ഞായറാഴ്ച മുതൽ മാവൂർ പാടം ഗ്രൗണ്ടിലാണ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ ഇൻസാറ്റ് താമരശ്ശേരി ഫൈറ്റേഴ്സ് കൊടിയത്തൂരിനെ നേരിടും. ഐ ലീഗ് താരം വാഹിദ് സാലി ഉദ്ഘാടനം ചെയ്യും. ബ്രസീൽ ചേന്ദമംഗലൂർ, സീസ്കോ വാഴക്കാട്, റഷീദ വെഡ്ഡിങ് എടവണ്ണപ്പാറ, കോസ്മോസ് തിരുവമ്പാടി, സോക്കർ അരീക്കോട്, ആതിഥേയരായ ജവഹർ മാവൂർ തുടങ്ങി 16 ടീമുകൾ പങ്കെടുക്കും. രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുക. ലാഭവിഹിതത്തിൽനിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കുമെന്ന് സംഘാടകർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.