കൈക്കൂലി പണമെന്ന നിലയിൽ തുക തിരിച്ചുനൽകി

കക്കോടി: കൈക്കൂലിയെന്ന സംശയത്തിൽ ആധാരമെഴുത്തുകാരനിൽനിന്ന് വിജിലൻസ് കണ്ടെടുത്ത തുക ഉടമസ്ഥന് തിരിച്ചുനൽകി. കക്കോടി സബ് രജിസ്ട്രാർ ഓഫിസ് വളപ്പിൽ 2021 നവംബറിൽ ആധാരം എഴുത്തുകാരനിൽനിന്ന്​ വിജിലൻസ് പിടിച്ചെടുത്ത 1,84,200 രൂപയാണ് തിരിച്ചുനൽകിയത്. ആധാരം എഴുത്തുകാരന്റെ കണക്കിൽപെട്ട സ്വന്തം പണമാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.