കമ്പികൾ തുരുമ്പിച്ചു; നിർമാണപ്രവർത്തനം തടഞ്ഞു

നരിക്കുനി: ഇരുമ്പുകമ്പികൾ കാലപ്പഴക്കംകൊണ്ട് തുരുമ്പു പിടിച്ചതായി ശ്രദ്ധയിൽപെട്ടതിനാൽ നരിക്കുനി - മുണ്ടുപാലം റോഡ് നിർമാണപ്രവർത്തനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ.പി. രാജേഷ്, നരിക്കുനി പഞ്ചായത്തംഗം ജൗഹർ പൂമംഗലം, കെ.പി. രാഹുൽ, ശ്രീജിത്ത് ഇടക്കണ്ടിയിൽ, ജിതിൻ പള്ളിക്കര, അമൽ കിഷോർ എന്നിവർ നേതൃത്വം നൽകി. കമ്പികളുടെ ഗുണനിലവാരം പരിശോധിക്കാൻ ലാബിലേക്ക് അയക്കാമെന്ന് ഉദ്യോഗസ്ഥൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകി. അതിനു ശേഷം റോഡ് നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്താമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.