ബൈക്ക് യാത്രിക‍െൻറ മരണത്തിനിടയാക്കിയ മിനിലോറി പിടികൂടി

ബൈക്ക് യാത്രിക‍ൻെറ മരണത്തിനിടയാക്കിയ മിനിലോറി പിടികൂടി ബൈക്ക് യാത്രിക‍ൻെറ മരണത്തിനിടയാക്കിയ മിനിലോറി പിടികൂടി നന്തിബസാർ: ദേശീയപാതയിൽ നന്തി 20ാംമൈൽസിന് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവി‍ൻെറ മരണത്തിനിടയാക്കിയ മിനിലോറി പൊലീസ് പിടികൂടി. ഫെബ്രുവരി 12 നു രാവിലെ ഏഴരയോടെയുണ്ടായ അപകടത്തിൽ എസ്.കെ.എസ്.എസ്. എഫ് നേതാവ്​ വടകര വൈക്കിലശ്ശേരിയിൽ താമസിക്കുന്ന താഴെഅങ്ങാടി കോതിബസാറിൽ മൂന്നിലകത്ത് പറമ്പിൽ ഹാരിസ് (41) മരണപ്പെടുകയും സുഹൃത്ത് നാദാപുരം റോഡ് റഹ്‌മത്ത് മന്‍സില്‍ ശുഹൈബിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ മിനിലോറി ഇടിച്ചിട്ടശേഷം നിർത്താതെ പോകുകയായിരുന്നു. എന്നാൽ, തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിൽ കെ.എല്‍. 13. എ. യു. 1334 നമ്പർ മിനിലോറിയും , ഡ്രൈവര്‍ തമിഴ്​നാട് സ്വദേശി കൃഷ്ണരാജിനെയും (21) കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇടിയെ തുടർന്ന് മിനിലോറിയുടെ മുൻഭാഗത്ത് കേടുപാട് പറ്റിയിരുന്നു. കൂടാതെ, സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളും വാഹനം കണ്ടുപിടിക്കാൻ പൊലീസിന് സഹായകമായി. കൊയിലാണ്ടി സി.ഐ എന്‍. സുനില്‍ കുമാര്‍, എസ്.ഐ എം. വിശ്വനാഥന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. എസ്.കെ. എസ്.എസ്.എഫ് ജില്ല കമ്മിറ്റിയംഗങ്ങളായ ഹാരിസും ഷുഹൈബും ബൈക്കിൽ കോഴിക്കോട്ടേക്ക് സഞ്ചരിക്കവെയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഷുഹൈബ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.