വിദ്യാലയങ്ങൾ ഉണർന്നു: നൂതന പദ്ധതിയുമായി നന്മണ്ട എ.യു.പി സ്കൂൾ

നന്മണ്ട: കോവിഡ് കാലം വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ പലവിധ പ്രതിസന്ധികളെ മറികടക്കുന്നതിനും കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുമായി നൂതന പദ്ധതിയുമായി നന്മണ്ട എ.യു.പിസ്കൂൾ. ഇനിഷ്യേറ്റിവ് എന്ന് നാമകരണം ചെയ്ത പദ്ധതി വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്. പുതുതലമുറക്ക് അന്യം നിന്നുപോയ നാട്ടറിവുകൾ, ജീവിതത്തി‍ൻെറ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന വൈവിധ്യമാർന്ന കരകൗശല വസ്തുക്കളുടെ നിർമാണം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ പ്രവൃത്തികളായ കൈത്തൊഴിലുകൾ സ്വായത്തമാക്കാനും വിദ്യാർഥികളെ പരിശീലിപ്പിക്കും. ലോഗോ പ്രകാശനം ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അബ്ദുൽ റസാഖ് പ്രധാന അധ്യാപകൻ ടി. അനൂപ് കുമാറിന് നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. നിത്യകല അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രതിനിധി രമേശൻ, പ്രവീൺ ശിവപുരി, പി.എൻ. രേഖ, കെ. മൻസൂറലി എന്നിവർ സംസാരിച്ചു. കുട്ടികളിൽ മാനസികവും ഭൗതികവുമായ കഴിവുകൾ വളർത്തി എല്ലാവർക്കും പഠിക്കാനും വിജയം കൈവരിക്കാനും ഈ പദ്ധതികൊണ്ട് കഴിയുമെന്ന് പ്രധാന അധ്യാപകൻ ടി. അനൂപ് കുമാർ പറഞ്ഞു. പടം :നന്മണ്ട എ.യു.പി സ്കൂൾ ഇനിഷ്യേറ്റിവ് പദ്ധതിയുടെ ലോഗോ പ്രകാശനം ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ അബ്ദുൽ റസാഖ് പ്രഥമാധ്യാപകൻ അനൂപ് കുമാറിന് നൽകി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.