ബിന്ദു ബേബി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്

കൂടരഞ്ഞി: ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറായി ബിന്ദു ബേബി ഞാവള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഇടത് മുന്നണി ഭരണ സമിതിയാണ് സംഘം ഭരിക്കുന്നത്. എൽ.ജെ.ഡി പ്രതിനിധിയാണ് ബിന്ദു ബേബി. ഒമ്പതംഗ ഭരണ സമിതിയിലെ പ്രസിഡൻറ് ഉൾപ്പെടെ നാല് പേർ ഈയിടെ രാജിവെച്ചിരുന്നു. നിലവിലുള്ള അഞ്ച് അംഗങ്ങൾ ചേർന്നാണ് പ്രസിഡൻറിനെ തിരഞ്ഞെടുത്തത്. സംഘത്തിന്റെ പ്രവർത്തനത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.