പൂനൂര്‍: ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും തിരുവനന്തപുരം സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ടും സംയുക്തമായി നടത്തിയ ഏകദിന ബോധവത്കരണ പരിപാടി കാരുണ്യതീരം കാമ്പസില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരെ ചേര്‍ത്തുനിര്‍ത്തല്‍ സാമൂഹിക ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികള്‍ക്ക് സാന്ത്വനത്തിന്റെയും കരുതലിന്റെയും കളമൊരുക്കുന്ന ഇത്തരം കൂട്ടായ്മകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ അധ്യക്ഷത വഹിച്ചു. കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, ഹെൽത്ത് കെയർ ഫൗണ്ടേഷൻ പ്രസിഡന്റ് ഹക്കീം പുവ്വക്കോത്ത്, എന്‍.പി. നിസാര്‍, ഷാഹിം ഹാജി, ബിന്ദു സന്തോഷ്, ഒ.പി.അബ്ദുറഹ്മാൻ, വി.ആരിഫ് അലി, ഡോ. നൗഫല്‍ ഹമീദ്, അലീന എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ. ഷമീര്‍ ബാവ സ്വാഗതവും പ്രിന്‍സിപ്പൽ സി.കെ. ലുംതാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.