ബൈക്കപകടത്തിൽ യുവാവ് മരിച്ചു

കോഴിക്കോട്​: യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ആർ.എസ്​.എസ്​ ബസ്തി ശാഖാ മുഖ്യശിക്ഷക്​ കോവൂർ നെല്ലിപ്പമീത്തൽ അക്ഷയ്​ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11ഓടെ ​ദേവഗിരി കോളജിനു​ സമീപമുള്ള വഴിയരികിൽ മരത്തിനടുത്തായാണ്​ മൃതദേഹം ക​ണ്ടത്​. സമീപത്ത്​ ബൈക്ക്​ തകർന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്​. എങ്ങനെയാണ്​ അപകടം സംഭവിച്ച​തെന്ന്​ വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറഞ്ഞു. വിമുക്തഭടൻ എടവന സുരേഷ്​ ബാബുവിന്‍റെയും നിഷയുടെയും മകനാണ്​. സഹോദരി: സുമിഷ. പടം...akshay 27 kkd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.