സ്കൂളിനടുത്തുള്ള 'നോ പാർക്കിങ്ങിന്' പുല്ലുവില

നന്മണ്ട: നന്മണ്ട-13ൽ നടപ്പാത കൈയേറി വാഹനങ്ങളുടെ പാർക്കിങ്. കാൽനടക്കാർ ദുരിതത്തിൽ. എ.യു.പി സ്കൂളിന് മുന്നിലെ നടപ്പാതയിലാണ് വാഹനങ്ങളുടെ പാർക്കിങ്. ഇവിടെ ബാലുശ്ശേരി പൊലീസ് സ്ഥാപിച്ച 'നോ പാർക്കിങ്' ബോർഡിന് പുല്ലുവില കൽപിച്ചാണ് ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ്. ബുധനാഴ്ച ഇരുചക്ര വാഹനം നടപ്പാതയിൽവെച്ചതിനെ ചോദ്യം ചെയ്ത ഡ്രൈവർക്കെതിരെ യാത്രക്കാരൻ ബാലുശ്ശേരി പൊലീസിൽ കേസ് കൊടുത്ത സംഭവംതന്നെയുണ്ടായി. വാഹനമുടമ വണ്ടി നടപ്പാതയിൽ നിർത്തി ബേക്കറിയിൽ ചായ കുടിക്കാൻ പോയതാണെന്നാണ് വ്യാപാരികൾ പറയുന്നത്. ടൗണിൽ വിവിധ ആവശ്യങ്ങൾക്ക് വരുന്നവരുടെയെല്ലാം വാഹന പാർക്കിങ് നടപ്പാതയിലാണെന്നതാണ് വസ്തുത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.