സഹപാഠിക്ക് വീടുമായി എൻ.എസ്.എസ് വിദ്യാർഥികൾ

നാദാപുരം: സഹപാഠിക്ക് വീടൊരുക്കാൻ എൻ.എസ്.എസ് വിദ്യാർഥികൾ. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റാണ് സഹപാഠിയും കായപ്പനിച്ചിയിലെ ഭിന്നശേഷിക്കാരിയുമായ പത്താം ക്ലാസ് വിദ്യാർഥിനിക്ക്​ വീട് നിർമിച്ചു നൽകുന്നത്. ഇതിനായി ജനകീയ സമിതി രൂപവത്​കരിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ശ്രീജ പാലപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ സലീന, കൊയിലോത്ത് രാജൻ, സ്കൂൾ പ്രിൻസിപ്പൽ പി.കെ. ശശികുമാർ, പ്രോഗ്രാം ഓഫിസർ എൻ.കെ. രാജീവൻ, പി.ടി.എ പ്രസിഡന്റ്​ കുന്നുമ്മൽ രമേശൻ, എം.പി.ടി.എ പ്രസിഡന്റ്​ ഗ്രീഷ്മ, മാനേജ്മെന്റ്​ പ്രസിഡന്റ്​ പാച്ചാക്കര രവീന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെംബർ സി.പി. ശ്രീജിത്ത് ചെയർമാനും പ്രിൻസിപ്പൽ പി.കെ. ശശികുമാർ കൺവീനറും എൻ.കെ. രാജീവൻ ട്രഷററുമായി കമ്മിറ്റി രൂപവത്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.