കോഴിക്കോട്:104 മണിക്കൂറിലധികം തുടർച്ചയായി ചെണ്ടകൊട്ടി ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോഡ് നേട്ടത്തിലേക്കുള്ള വിഷ്ണു ഒടുമ്പ്രയുടെ സ്വപ്ന പരിശ്രമത്തിന് തുടക്കമായി. ഞായറാഴ്ച രാത്രി 12 മുതൽ ടൗൺ ഹാളിലെ വേദിയിലാണ് വിഷ്ണു കൊട്ടിത്തുടങ്ങിയത്. ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര സ്വദേശിയായ വിഷ്ണു ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചെണ്ട അഭ്യസിക്കുന്നത്. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ഇദ്ദേഹത്തിന് ലോകം അറിയപ്പെടുന്ന ചെണ്ട വിദ്വാനാവാനാണ് ആഗ്രഹം. ഇദ്ദേഹത്തിൻെറ നേതൃത്വത്തിലുള്ള ഒടുമ്പ്ര കലാസമിതിയെന്ന ചെണ്ട വാദന സംഘം വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സമീപത്തെ ക്ഷേത്രത്തിലെ പരിശീലന കളരിയിൽ പങ്കെടുത്താണ് ഈ രംഗത്ത് സജീവമായത്. ഇന്ന് ഒളവണ്ണയിലും മറ്റിടങ്ങളിലുമായി നൂറോളം ശിഷ്യരുണ്ട്. ഒടുമ്പ്ര കലാസമിതിക്ക് പുറമെ, നിരവധി കലാസമിതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. ഗിന്നസ് ലോക റെക്കോഡ് ആയിരുന്നു വിഷ്ണുവിൻെറ ലക്ഷ്യം. എന്നാൽ, ചെണ്ടവാദ്യം ഗിന്നസ് പരിഗണിക്കില്ലെന്ന വിവരം അധികൃതർ നൽകിയതോടെയാണ് ബെസ്റ്റ് ഒാഫ് ഇന്ത്യ റെക്കോഡിലേക്കെത്തിയത്. നേരത്തേ മലപ്പുറം സ്വദേശി ശുകപുരം ദിലീപ് നൂറ്റിഒന്നര മണിക്കൂർ തുടർച്ചയായി ചെണ്ടകൊട്ടി റെക്കോഡ് നേടിയിരുന്നു. ഇത് മറികടക്കാനാണ് വിഷ്ണുവിൻെറ പരിശ്രമം. ശിങ്കാരിമേളക്കൊഴുപ്പോടെ ശിഷ്യരുടെയും സുഹൃത്തുക്കളുടെയും വാദ്യ അകമ്പടിയും ടൗൺഹാളിലെ വേദിയിൽ വിഷ്ണുവിന് പിന്തുണയായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.