വളപ്പിൽ വിശ്വ‍ന്‍റെ നെൽകൃഷിക്ക്​ ഇത്തവണയും നൂറുമേനി

കക്കോടി: വളപ്പിൽ വിശ്വ‍ന്‍റെ നെൽകൃഷിക്ക്​ ഇത്തവണയും നൂറുമേനി. വർഷങ്ങളായി നെൽകൃഷിയിൽ വൈവിധ്യ കൃഷിരീതി അവലംബിക്കുന്ന വിശ്വൻ ഇത്തവണ​ ഒന്നരയേക്കറോളം വയലിലാണ്​ കൃഷി ചെയ്തത്​. എടക്കാട്ടുതാഴം പാടശേഖര സമിതിയുടെ കീഴിലുള്ള വയലിലാണ് പതിവായി​ കൃഷി നടത്താറ്​. ഏക്കർകെട്ട്​ നെൽവിത്താണ്​​ ഇത്തവണ മണ്ണിലിറക്കിയത്​. മികച്ച കർഷകനുള്ള അവാർഡുകൾ വാങ്ങിയ വിശ്വൻ പച്ചക്കറി കൃഷിയും വത്തക്കകൃഷിയും നടത്തുന്നുണ്ട്​. ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.പി. ഷീബ നെൽവിളവെടുപ്പ്​ ​ഉദ്​ഘാടനം ചെയ്തു. എസ്​. സപ്ന, കെ. നീന, എൻ.കെ. സുമേഷ്​, ഇ.എം. ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു. f/mon/cltphoto/viswan വളപ്പിൽ വിശ്വ‍ന്‍റെ നെൽകൃഷി വിളവെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.