കൊടിയത്തൂർ: രാജ്യത്തിൻെറ മോചനത്തിനായി ജീവൻനൽകിയ പോരാളികളെ ഔദോഗിക രേഖകളിൽനിന്ന് നീക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന ഭരണാധികാരികൾ ചെയ്യുന്നത് ക്രൂരതയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. 1921ലെ മലബാർ സമരത്തിൽ 64 പേർ കൊല്ലപ്പെട്ട ചെറുവാടി യുദ്ധത്തിൻെറ നാൾവഴികൾ കോർത്തിണക്കി ചിത്രീകരിച്ച കാവ്യശില്പം 'പടചിന്ത്' സ്വിച് ഓൺ ചെയ്യുകയായിരുന്നു അദ്ദേഹം. ലിന്‍റോ ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വീരമൃത്യു വരിച്ച പോരാളികൾക്കായുള്ള 'വീരപുത്ര' പുരസ്കാരം കുടുംബങ്ങൾക്കായി ഇ.ടി. മുഹമ്മദ് ബഷീർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഷംലൂലത്തിനെ ഏൽപിച്ചു. പടചിന്തിൻെറ അണിയറപ്രവർത്തകരെ ആദരിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, സംവിധായകൻ ടി.പി. അബ്ദുല്ല, കെ.പി. അബ്ദുറഹ്മാൻ, ഷാബുസ് അഹമ്മദ്, നാസർ ചെറുവാടി, കെ.പി.യു. അലി, മജീദ് റിഹല, ബഷീർ തുവ്വരിക്കൽ എന്നിവർ സംസാരിച്ചു. പി.ജി. മുഹമ്മദ് സ്വാഗതവും അഷ്‌റഫ് കൊളക്കാടൻ നന്ദിയും പറഞ്ഞു. kdr 5 കാവ്യശില്പം 'പടചിന്ത്' പ്രദർശന സ്വിച് ഓൺ കർമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.