വിടവുകൾ സൃഷ്ടിച്ച കോർപറേറ്റ്-വർഗീയ തന്ത്രങ്ങൾ തിരിച്ചറിയണം -പി. സുരേന്ദ്രൻ

പേരാമ്പ്ര: വിടവുകൾ സൃഷ്ടിച്ച കോർപറേറ്റ്-വർഗീയ തന്ത്രങ്ങളിൽനിന്നും മോചനത്തിന് തുടക്കം കുറിക്കുകയാണ് പൊതുസമൂഹം ചെയ്യേണ്ടതെന്ന് സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. എൻ.പി.എ. കബീർ രചിച്ച ഗുരുശിഷ്യ ഓർമകളുടെ സ്പന്ദനം 'ജീവിതാക്ഷരങ്ങൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ നന്മകൾ മാത്രം പ്രതിഫലിക്കുന്ന ലോകത്തുനിന്ന് മാറിച്ചിന്തിച്ച് അധ്യാപക‍‍ൻെറ തെറ്റായ ഇടപെടൽമൂലം ഭാവി നഷ്ടപ്പെട്ട ഒട്ടനവധി തലമുറകളും വ്യക്തികളുമുണ്ടെന്ന് അധ്യാപകരും സമൂഹവും കാണാതെ പോകരുതെന്ന് മുഖ്യപ്രഭാഷണത്തിൽ തനിമ സാംസ്കാരിക വേദി രക്ഷാധികാരി ടി. ശാകിർ പറഞ്ഞു. യോഗത്തിൽ എൻ.ഐ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഇ. ആയിഷ അധ്യക്ഷത വഹിച്ചു. എൻ. കുഞ്ഞിമൊയ്തീൻ പുസ്തകം ഏറ്റുവാങ്ങി. വിദ്യാരംഗം ജില്ല കോഓഡിനേറ്റർ വി.എം. അഷ്റഫ് പുസ്തകം പരിചയപ്പെടുത്തി. ഗുരുനാഥന്മാരായ രാമചന്ദ്രൻ, കുഞ്ഞബ്ദുല്ല, പ്രേമലത, ഗായിക നിദ മറിയം, വാർഡ് മെംബർ പി. ജോന, പ്രേമലത, പി.എം. മുഹമ്മദലി, പി.സി. മുഹമ്മദലി, ദാറുന്നുജൂം ഓർഫനേജ് മാനേജർ ഹാരിസ് അരിക്കുളം എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ ഷമീർ പാലേരി സ്വാഗതവും എൻ.ഐ.എം.എൽ.പി അധ്യാപിക സി.വി. ഷീജ നന്ദിയും പറഞ്ഞു. photo: എൻ.പി.എ. കബീറി‍ൻെറ പുസ്തകം പി. സുരേന്ദ്രൻ പ്രകാശനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.