നന്തി അറബിക് കോളജ് മാനേജ്മെൻറിനെതിരെ ആരോപണവുമായി കൂട്ടായ്​മ

നന്തി അറബിക് കോളജ് മാനേജ്മൻെറിനെതിരെ ആരോപണവുമായി കൂട്ടായ്​മ പയ്യോളി: നന്തിയിലെ ജാമിഅ ദാറുസ്സലാം അൽ ഇസ് ലാമിയ അറബിക് കോളജ് മാനേജ്മൻെറിനെതിരെ 'സേവ് ജാമിഅ ദാറുസ്സലാം' കൂട്ടായ്മ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സ്ഥാപന ജനറൽ സെക്രട്ടറിയുടെ സ്വജനപക്ഷപാതത്തിനും ഏകാധിപത്യ പ്രവണതകൾക്കുമെതിരെയാണ് കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്. കോളജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ കോർപറേറ്റ് കമ്പനിയായ 'ഗീ പാസു'മായി കൈകോർത്ത് മുചുകുന്ന് വലിയമലയിലെ കെട്ടിടത്തിലേക്കു മാറ്റാനുള്ള നീക്കം തടയുമെന്നും സേവ് പ്രവർത്തകർ പറഞ്ഞു. നിരവധി സ്ഥാപനങ്ങളുള്ള കോളജി​ൻെറ 15 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കോർപറേറ്റ് കമ്പനിക്ക് തീറെഴുതാനുള്ള ശ്രമം നടത്തുന്നതെന്ന് സേവ് ജാമിഅ ആരോപിച്ചു. കോളജ്​ ജന. സെക്രട്ടറിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പോസ്​റ്റുകൾ പ്രചരിക്കുന്നുണ്ട്. ട്രസ്​റ്റിലും കമ്മിറ്റിയിലും കമ്പനിയുടെയും ജന. സെക്രട്ടറിയുടെയും സ്വന്തക്കാരെ തിരുകിക്കയറ്റാൻ നീക്കം നടക്കുന്നതായും അവർ പറഞ്ഞു. നന്തിബസാറിലെ സ്ഥാപനത്തിനു മുന്നിൽ ബുധനാഴ്ച സേവ് ജാമിഅയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. പി.എൻ.കെ. കാസിം, ടി.കെ. നാസർ, പുതിയേക്കൽ ബഷീർ, കക്കുളം അബ്​ദുല്ല, കെ.വി. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മുചുകുന്നിലെ പുതിയ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സേവ് പ്രവർത്തകർ പറഞ്ഞു. പടം നന്തി ജാമിഅ ദാറുസ്സലാം അൽ ഇസ്​ലാമിയ അറബിക് കോളജിനു മുന്നിൽ സേവ് ജാമിഅ ദാറുസ്സലാം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.