ചക്കരക്കല്ല്: കാഞ്ഞിരോട് നെഹര്‍ കോളജ് റാഗിങ് കേസില്‍ ഒന്നാംപ്രതി അറസ്റ്റില്‍. ഒളിവില്‍പോയ നടുവനാട് സ്വദേശി എന്‍.കെ. മുഹമ്മദ് അന്‍ഷിഫ് ആണ് അറസ്റ്റിലായത്. കോളജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി പി. അന്‍ഷാദിനെ മാരകമായി മര്‍ദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ കോളാരി മഖാമിന് സമീപം ചെവിടിക്കുളം ഹൗസിൽ എം. മുഹമ്മദ് മുസമ്മിൽ (22), പൊറോറ നാലാങ്കേരി ജുമാ മസ്ജിദിന് സമീപം സദീദത്ത് മൻസിലിൽ പി. അബ്ദുൽ ഖാദർ (20), മൊകേരി മാക്കൂൽപീടിക താഹപള്ളിക്ക് സമീപം കെ.എം. മുഹമ്മദ് തമീം(20), കാപ്പാട് ചേലോറ കണിയാട്ട് ഹൗസിൽ കെ. മുഹമ്മദ് മുഹദിസ് (20), ഇരിക്കൂർ ഡൈനാമോസ് ഗ്രൗണ്ടിനു സമീപം ജംഷീർ മഹലിൽ മുഹമ്മദ് റഷാദ് (21), കാഞ്ഞിരോട് എ.യു.പി സ്കൂളിനു സമീപം അൽ അബ്റാറിൽ പി.സി. മുഹമ്മദ് സഫ്വാൻ (20) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികള്‍ക്കെതിരെ റാഗിങ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ആൻറിറാഗിങ് നിയമം കൂടി ചേര്‍ത്തതോടെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ഇനി ഈ കാമ്പസില്‍ പഠിക്കാനാകില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഉച്ചക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ പി. അന്‍ഷാദിനെ ഒരു സംഘം മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ശൗചാലയത്തില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും ൈക യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു മര്‍ദനം. ഒരു മണിക്കൂറിനു ശേഷം ആശുപത്രിയില്െവച്ചാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്. CKL : Nehar :എൻ.കെ. മുഹമ്മദ് അൻഷിഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.