കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് മധ്യസ്ഥര്‍ എന്നനിലയില്‍ ചില വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്രവൃത്തികളിൽ ജനങ്ങൾ വഞ്ചിതരാവരുതെന്ന് ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി. വ്യാപകമായ രീതിയില്‍ ഭൂമി പരിവര്‍ത്തനത്തിന് നിയമവിരുദ്ധമായി ബാനര്‍വെച്ചും ഫോണ്‍ നമ്പര്‍ നല്‍കിയും ഒറ്റക്കും ഗ്രൂപ്പായും പരസ്യം നല്‍കിയും അപേക്ഷ സ്വീകരിച്ച് ഹാജരാക്കുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധവും ഇതുമൂലം വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും ഇടയാക്കുന്നതുമാണ്. കൂടാതെ, റവന്യൂ വകുപ്പില്‍നിന്ന് ഭൂമി തരം മാറ്റുന്നതിനായി ഏതെങ്കിലും ഏജന്‍സികളെയോ മറ്റു സ്ഥാനങ്ങളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം ഇടനിലക്കാരെ സമീപിച്ച് പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.