സ്പെഷൽ സ്കൂൾ ഹോസ്​റ്റൽ തുറക്കണം

കോഴിക്കോട്: കേൾവി, സംസാര പരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്പെഷൽ സ്കൂളുകളുടെ ഹോസ്​റ്റൽ തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു. ഈ രണ്ട് വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ സാധാരണ സ്​കൂളുകൾക്കൊപ്പം തുറന്നെങ്കിലും ഹോസ്​റ്റൽ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. തുറക്കാൻ അനുമതി നൽകി ഏറ്റവും പരിഗണന അർഹിക്കുന്ന കുട്ടികളുടെ പഠനത്തിന് സർക്കാർ സാഹചര്യം ഒരുക്കണമെന്ന് പ്രസിഡൻറ്​​ കരീം പടുകുണ്ടിൽ, ജനറൽ സെക്രട്ടറി എം.അഹമ്മദ് എന്നിവർ പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.