മേപ്പാടി: 2019ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട പുത്തുമലയിലെ കുടുംബങ്ങൾക്ക് കേരള മുസ്‌ലിം ജമാഅത്ത്, ഐ.സി.എഫ് ഗൾഫ് കൗൺസിൽ സഹായത്തോടെ നിർമിച്ച വീടുകൾ കൈമാറി. സർക്കാർ സഹായത്തോടെ 13 വീടുകളാണ് നിർമാണം പൂർത്തിയായത്. ആറ് വീടുകൾ ഹർഷം പദ്ധതിയിലും ഏഴെണ്ണം പുത്തൂർവയൽ, കോട്ടനാട്, കോട്ടത്തറവയൽ എന്നിവിടങ്ങളിലുമാണ് നിർമിച്ചത്. പുത്തുമല ഹർഷത്തിൽ നടന്ന ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വീടുകൾ സമർപ്പിച്ചു. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പുത്തുമല ഹർഷം േപ്രാജക്ടിലെ അറുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി കാരന്തൂർ മർകസാണ് നൽകിയത്. ടി. സിദ്ദീഖ് എം.എൽ.എ, എ.എൻ. പ്രഭാകരൻ, പി.പി.എ. കരീം, ശരീഫ് കാരശ്ശേരി, എൻ. അലി അബ്ദുല്ല, സി.പി. സൈതലവി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, കെ.കെ. സഅദ്, എസ്. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. THUWDL1 കേരള മുസ്‌ലിം ജമാഅത്ത് മേപ്പാടി പുത്തുമലയിലെ പ്രളയബാധിതർക്കായി നിർമിച്ച 13 വീടുകളുടെ സമർപ്പണം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.