വീട്ടമ്മ കനാലിൽ മരിച്ച നിലയിൽ

പഴയങ്ങാടി: കോഴിബസാർ പാലത്തിന് സമീപത്തായി സുൽത്താൻ കനാലിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. മാടായി കോഴി ബസാറിലെ ഇ.ടി. ജാനകിയുടെ (65) മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ സുൽത്താൻ കനാലിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്​റ്റ്​ നടത്തിയ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലേക്ക് പോസ്​റ്റ്​മോർട്ടത്തിനായി മാറ്റി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: വിനോജ്, ബിന്ദു, ബീന. മരുമക്കൾ: ബാലകൃഷ്ണൻ (കുന്നരു), വിനോദ് (പയ്യന്നൂർ), സന്തോഷ് കുമാർ (കുഞ്ഞിമംഗലം), ദിവ്യ (വലിയപറമ്പ്). ഭരതൻ മാഹി: ഇടയിൽപീടിക പ്രിയദർശിനി ബസ് സ്​റ്റോപ്പിന് സമീപം മത്തത്ത് വീട്ടിൽ കെ.കെ. ഭരതൻ (രാജേഷ് - 46) നിര്യാതനായി. പരേതനായ കാരായി പത്മനാഭ​ൻെറയും പത്മാവതിയുടെയും മകനാണ്. ഭാര്യ: കെ.പി. ഷൈമ (പെരിങ്ങത്തൂർ). മക്കൾ: എം. നിഹാരിക (പ്ലസ് വൺ വിദ്യാർഥിനി, നവോദയ സ്കൂൾ പന്തക്കൽ), എം. നിവോദ് (ആറാം ക്ലാസ് വിദ്യാർഥി, വി.എൻ.പി.എച്ച്.എസ് സ്കൂൾ, പള്ളൂർ). സംസ്കാരം ------------------------------------------ഞായറാഴ്ച മാഹി പൊതു ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.