കനത്ത മഴയിൽ വ്യാപക നാശം

പാലേരി: ചൊവാഴ്ച്ച രാവിലെ മുതൽ പെയ്​ത കനത്ത മഴയിൽ വീടുകൾക്ക് ഉൾപ്പെടെ നാശനഷ്​ടം. കടിയങ്ങാട് കരിങ്കണ്ണിയിൽ നിസാമും കുടുംബവും താമസിക്കുന്ന പന്ത്രണ്ടാം വാർഡിലെ പുഴിങ്ങോട്ടുമ്മൽ വീടിനാണ് അപകടം. മണ്ണിടിഞ്ഞ് വീടി​ൻെറ ചുമർ തകരുകയായിരുന്നു. വൈകീട്ട് നാലു മണിക്ക് മഴ അൽപ കുറഞ്ഞ സമയത്താണ് അപകടം. കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലും പാലേരി വില്ലേജ് ഓഫിസർക്കും പരാതി നൽകി. ലക്ഷം രൂപയുടെ നഷ്​ടം സംഭവിച്ചതായി പഞ്ചായത്ത് മെംബർ കെ. മുബശ്ശിറ റിപ്പോർട്ട്‌ നൽകി. പേരാമ്പ്ര മീറങ്ങാട്ട്‌ കാർത്യായനിയുടെ വീട്ടിലേക്ക് സമീപവാസിയുടെ കൈയ്യാല ഇടിഞ്ഞു വീണ് വീട് ഭീഷണിയിലായി. ഇതോടെ പിൻവശത്തുകൂടിയുള്ള വഴിയും അടഞ്ഞു കനത്ത മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. പിൻവശം ചുമർ നനഞ്ഞതിനാൽ വീടിനകത്ത് വെള്ളം കയറുന്നതായി ഉടമ പറഞ്ഞു. വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു ചെമ്പനോട - പെരുവണ്ണാമൂഴി റോഡിൽ കൃഷി വിജ്ഞാനകേന്ദ്രത്തി​ന്‍റെ എതിർ വശത്തെ കൈയാല കനത്ത മഴയിൽ ഇടിഞ്ഞത് അപകടഭീഷണി ഉയർത്തുന്നു. പെരുവണ്ണാമൂഴി വന ഭാഗത്തെ പാതയോരമാണു ഇടിഞ്ഞത്. ഇവിടം കെട്ടി സംരക്ഷിച്ചില്ലെങ്കിൽ വാഹനയാത്രക്കാർക്ക് കടുത്ത ഭീഷണിയാണ്. photo 1 - കടിയങ്ങാട് കരിങ്കണ്ണിയിൽ നിസാമി​ന്‍റെ വീടി​ന്‍റെ ചുമർ മണ്ണിടിഞ്ഞ് തകർന്ന നിലയിൽ. photo 2 പേരാമ്പ്ര മീറങ്ങാട്ട്‌ കാർത്യായനിയുടെ വീട്ടിലേക്ക് മണ്ണിടിഞ്ഞ നിലയിൽ photo :3 പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ കൃഷി വിജ്ഞാന കേന്ദ്രത്തി​ന്‍റെ എതിർവശത്തെ പാതയോര മൺഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണ നിലയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.